മൂവാറ്റുപുഴ: മോട്ടോർ വാഹനവകുപ്പിൽ വാഹൻ സോഫ്റ്റ് വെയർ സംവിധാനം നിലവിൽ വന്നതിനുശേഷമുള്ള ചില സാങ്കേതി തകരാർമൂലം താത്കാലിക രജ്‌സ്‌ട്രേഷൻ, വാഹന രജിസ്‌ട്രേഷൻ എന്നിവയ്ക്ക് കാലതാമസം ഉണ്ടാകുന്നു. പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. 2019 ഏപ്രിൽ 1 മുതൽ നിർമ്മിച്ചിട്ടുള്ള വാഹനങ്ങൾ വാഹൻ സോഫ്റ്റ് വെയർ വഴി രജിസ്‌ട്രേഷൻ നടത്തുമ്പോൾ അതീവ സുരക്ഷാനമ്പർ പ്ലേറ്റ് ഉപയോഗിക്കണം. ഇത് ഡീലർ ഉടമയ്ക്ക് സൗജന്യമായി ഘടിപ്പിച്ചു നൽകുകയും നമ്പർ പ്ലേറ്റിലെ സെക്യൂരിറ്റി നമ്പർ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് രേഖപ്പെടുത്തിയാലേ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് എടുക്കുവാൻ സാധിക്കൂ. ഈ നമ്പർ പ്ലേറ്റ് വാഹന ഡീലർമാർ ലഭ്യമാക്കണം . നമ്പർ പ്ലേറ്റ് യഥാസമയം നൽകാത്ത ഡീലർമാരുടെ താത്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷകൾ 28 മുതൽ പരിഗണിക്കില്ലെന്നും ആർ.ടി.ഒ റെജി പി. ജോസഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെടണം.