muhammad-nasrul-islam
പീഡനകേസ്സിൽ പിടിയിലായ പ്രതി മുഹമ്മദ് നസ്‌റുൾ ഇസ്ലാം

പെരുമ്പാവൂർ: പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച അസം സ്വദേശിയായ നഖ്ഗാവ് ജില്ലയിലെ ജൂരിയായിലുള്ള മുഹമ്മദ് നസ്‌റുൾ ഇസ്ലാം (27) അറസ്റ്റിലായി.

പോഞ്ഞാശേരിയിലെ പ്ലൈവുഡ് കമ്പനിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന 13കാരിയെയാണ് അതേ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതി വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രതിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

പെരുമ്പാവൂർ സർക്കിൾ ഇൻസ്‌പെക്ടർ ഫൈസൽ, സബ്ബ് ഇൻ സ്‌പെക്ടർമാരായ ലൈസാദ് മുഹമ്മദ്, കെ.പി.എൽദോസ്, മീനാകുമാരി, എ.എസ്.ഐ ഇന്ദുചൂഢൻ, സി.പി.ഒ സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാക്കനാട് ജയിലിൽ റിമാൻഡ് ചെയ്തു.