കൊച്ചി: ഐലൻഡിലെ ലക്ഷദ്വീപ് ഓഫീസിന് സമീപം കായലിൽ വീണ മട്ടാഞ്ചേരി ചെറളായി സ്വദേശി അനിൽ ബാബുവിനെ (54) കോസ്‌റ്റൽ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 9.30 നാണ് സമീപം. കാൽ വഴുതി വെള്ളത്തിൽ വീണ ഇയാൾ മുങ്ങിത്താഴുന്നത് ആളുകൾ കണ്ടതോടെ പൊലീസിനെ അറിയിക്കുയായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിലിലെ വൈകിട്ടോടെ വിട്ടയച്ചു. അസി. പൊലീസ് സബ് ഇൻസ്‌പെക്‌ടർ ജഗതികുമാർ, സി.പി.ഒ വിജീഷ്, ദിലീപ്, രാജേഷ്, സുജേഷ്, ഹാപ്പി രാജ് , ജോസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.