muncipality
ഫോട്ടൊ .ആർദ്ര കേരളം സംസ്ഥാന തല രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനിൽ നിന്നും നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ ഏറ്റുവാങ്ങുന്നു.

അങ്കമാലി :- ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആരോഗ്യ വകുപ്പിന്റെ 2017-18 ലെ ആർദ്രം കേരളം പുരസ്ക്കാരംഅങ്കമാലി നഗരസഭക്ക് ലഭിച്ചു. പകർച്ചവ്യാധി പ്രതിരോധം, ആശൂപത്രിയിലെ പശ്ചാത്തല സൗകര്യ വികസനം എന്നീ മേഖലകളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയതിനാണ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനംനേടിയത്.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഞ്ച് ലക്ഷം രൂപയും, പ്രശസ്തിപത്രവും ഫലകവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർക്ക് സമ്മാനിച്ചു.

ഭരണ പ്രതിപക്ഷ അംഗങ്ങൾ, നഗരസഭ സെക്രട്ടറി, അസൂത്രണ സമിതി അംഗങ്ങൾ, താലൂക്കാശുപത്രി ജീവനക്കാർ എന്നിവരും പങ്കെടുത്തു