നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കൻ പൗരൻ വെടിയുണ്ടയുമായി സുരക്ഷ വിഭാഗത്തിന്റെ പിടിയിലായി. അമേരിക്കയിലെ ടെക്‌സാസിൽ നിന്നും ദുബായ് വഴി കൊച്ചിയിലെത്തിയ പരേത് പോളാണ് പിടിയിലായത്.

ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ട. നെടുമ്പാശേരി പൊലീസിന് കൈമാറിയ പ്രതിയെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.