കൊച്ചി: കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പതിമൂന്നാമത് ഓർഗൻ ഡൊണേഷൻ അവാർഡുകൾ വിതരണം ചെയ്തു. വാഹനാപകടത്തിൽ മരണമടഞ്ഞ ചേരാനെല്ലൂർ സ്വദേശി അജയ് ജോണിയുടെ പിതാവ് എൻ.സി ജോണി, ചെമ്പഴന്തി സ്വദേശി എബി അശോകന്റെ പിതാവ് ആർ.അശോകൻ എന്നിവരെയാണ് അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡുകൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. റോസിലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിലെ റെഡ്‌ക്രോസ് കോഓർഡിനേറ്റർ അസി.പ്രൊഫ. ലീന ജോസഫ്, ജീവധാര റീനൽ കെയർ ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ, ചിറ്റിലപ്പിളളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബ, ഡയറക്ടർ ജേക്കബ് കുരുവിള, മാനേജർ ബെന്റ്‌ലി താടിക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.