subeesh
പി.ബി. സുബീഷ്

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയായിൽ നിന്നും ബുള്ളറ്റുകൾ മോഷ്ടിച്ചയാൾ പൊലീസിന്റെ പിടിയിലായി. മുകുന്ദപുരം കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം പൊന്നമ്മത്തറ വീട്ടിൽ പി.ബി. സുബീഷ് (29)ആണ് പിടിയിലായത്.

രണ്ട് ബൈക്കുകളാണ് ഇയാളുടെ നേതൃത്വത്തിൽ മോഷ്ടിച്ചത്. പ്രതി താക്കോൽ ഇല്ലാതെ ബുള്ളറ്റ് സ്റ്റാർട്ട് ആക്കുന്നതിൽ വിദഗ്ദ്ധനുമാണ്. കഴിഞ്ഞ സെപ്തംബറിൽ ചെങ്ങമനാട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ് പിടിയിലായത്. ആർഭാട ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണ് ബുള്ളറ്റുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.