തൃപ്പൂണിത്തുറ: തപസൃ തൃപ്പൂണിത്തുറ യൂണിറ്റ് വനപർവം പരിസ്ഥിതി സെമിനാർ നടത്തി. യൂണിറ്റ് അദ്ധൃക്ഷൻ ബി പി സി എൽ കൊച്ചി റിഫൈനറി റിട്ട.ഡി ജി എം എസ് അനുജൻ ഉദ്ഘാടനം ചെയ്തു. എം. ആർ.എസ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി പി. സോമനാഥൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി കെ സതീഷ് ബാബു നന്ദിയും പറഞ്ഞു. തപസൃ താലൂക്ക് കുടുംബസംഗമം സെപ്തംബർ 29ന് തൃപ്പൂണിത്തുറയിൽ നടത്താൻ പൊതുയോഗം തീരുമാനിച്ചു. കുടുംബസംഗമം സ്വാഗതസംഘം അദ്ധൃക്ഷനായി ഹൈക്കോടതി സീനിയർ അഭിഭാഷകൻ എസ് .സുഭാഷ് ചന്ദ്, ജനറൽ കൺവീനർ ഷിബു തിലകൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ബാലാശ്രമത്തിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സന്തോഷ് പറവൂർ, സംഘടനാ സെക്രട്ടറി അജിത് പാനിപ്ര എന്നിവർ പങ്കെടുത്തു.