കൊച്ചി: വഴിയോര കച്ചവടക്കാർക്ക് വേണ്ടി യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമം നടപ്പിലാക്കാത്ത തദ്ദേശ സയംഭരണ സ്ഥാപനങ്ങൾ അത് ഉടൻ നടപ്പിലാക്കണമെന്ന് പ്രൊഫ.കെ.വി.തോമസ്. കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് എറണാകുളം ജില്ലാ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടൗൺ പ്ലാനിംഗ് കമ്മിറ്റി വിളിച്ചു ചേർത്ത യഥാർത്ഥ കച്ചവടക്കാരെ കണ്ടെത്തി അവർക്ക് ഐ.ഡി.കാർഡ് എത്രയും വേഗം വിതരണം ചെയ്യണമെന്ന് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ഭവനിൽ ചേർന്ന ജില്ലാ കൺവെൻഷനിൽ ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ എ.എൽ.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രമേശൻ കൊച്ചി മുനിസിപ്പൽ കോർപറേഷൻ ടാക്‌സേഷൻ കമ്മിറ്റി ചെയർമാൻ കെ.വി.പി.കൃഷ്ണകുമാർ ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ ഷൈജു കേളന്തറ, സൈമൺ ഇടപ്പള്ളി, ചന്ദ്രലേഖ ശശിധരൻ, സിദ്ദിഖ് പുളിയാമ്പിള്ളി, ഷാജി പുത്തലത്ത്, ഹേമലത രവി, സി.സി.വിജു, സെൽജൻ അട്ടിപ്പേറ്റി എന്നിവർ സംസാരിച്ചു.