fire
ജിയോ ട്യൂബിൽ മണൽ നിറച്ച് കടൽഭിത്തി നിർമ്മാണത്തിലേർപ്പെടുന്ന ഫയർഫോഴ്സ് ജീവനക്കാർ

തൃക്കാക്കര : കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷാ പ്രവർത്തനത്തിന് കൈ മെയ് മറന്ന് ഒപ്പമുണ്ടായിരുന്ന കടലിന്റെ മക്കളെ പലരും കൈവിട്ടപ്പോൾ ഫയർഫോഴ്സുകാർ മറന്നില്ല. കടൽ ക്ഷോഭത്താൽ വലയുന്ന ചെല്ലാനത്തെ തീരദേശവാസികൾക്ക് തുണയായി കേരള ഫയർ സർവീസ് ഡ്രൈവേഴ്സ് & മെക്കാനിക് അസോസിയേഷനാണ് രംഗത്തിറങ്ങിയത്.

തിരകളെ ചെറുക്കാൻ കടൽഭിത്തി കെട്ടുന്നതിന് ചാക്കുകളിൽ മണൽ നിറച്ച് നൽകാൻ മത്സ്യതൊഴിലാളികൾക്കൊപ്പം ഇവരും കൂടി.

ചെല്ലാനം വറവുകാട് വേളാങ്കണ്ണി മാതാ പള്ളിക്ക് സമീപം ശക്‌തമായ കടൽക്ഷോഭംനേരിടുന്ന പ്രദേശത്തായിരുന്നു

ജിയോ ട്യൂബിൽ മണൽ നിറച്ച് കടൽഭിത്തി നിർമ്മാണത്തിലേർപ്പെട്ടത്.

വാഹനമോ മറ്റ് യന്ത്രങ്ങളോ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെയും റവന്യൂ അധികൃതരുടേയും അനുവാദത്തോടെ ഈ ജോലി സേനാംഗങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ്. ടി .യു ഷാജിയുടെയും എറണാകുളം മേഖലാ സെക്രട്ടറി പി .എ ജോൺസന്റെയും നേതൃത്വത്തിൽ 25 ഓളം പേർ സേവനത്തിനെത്തി.