malampambu
തോട്ടുംമുഖത്ത് നാട്ടുകാർ പിടികൂടിയ മലമ്പാമ്പ്

ആലുവ: തോട്ടുംമുഖം പാലത്തിന് അടിയിൽ നിന്നും നാട്ടുകാർ എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് കീഴ്മാട് മലയൻകാട് സ്വദേശികളായ അച്ചു, സുനി എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി. പിന്നീട് കോടനാട് ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.