തൃപ്പൂണിത്തുറ: കർക്കടകം രാമായണ മാസമായി കരയോഗ തലത്തിൽ വിപുലമായി ആചരിക്കുന്നതിന് കൊച്ചി കണയന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗം യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ എം.എം. ഗോവിന്ദൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. രാമായണ പാരായണം, പ്രഭാഷണങ്ങൾ, പ്രശ്‌നോത്തരി , നാലമ്പല യാത്ര , ആദ്ധ്യാത്മികസംഗമം, ആചാര്യസംഗമം, മുതിർന്ന അദ്ധ്യാത്മിക ആചാര്യന്മാരെ ആദരിക്കൽ എന്നിവ നടത്തും.