ആലുവ: റൂറൽ ജില്ലയിൽ മദ്യപിച്ച് വാഹനമോടിച്ച 138 പേരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി ക്രമങ്ങൾ പൊലീസ് സ്വീകരിച്ചു. 224 കേസുകളാണ് പിടികൂടിയത്. ഹെൽമെറ്റ് വെയ്ക്കാതെ വാഹനം ഓടിച്ചതിന് 1492 പെറ്റി കേസുകളും കൂടാതെ വിവിധ വകുപ്പുകളിലായി 375 കേസുകളും രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് രാത്രി ഏഴ് മണിവരെയാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തിയത്.