കൊച്ചി: ഇടതു വലതു മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ് പാലാരിവട്ടം ഫ്ളൈഓവറിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ബി.ജെ.പി, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി. എറണാകുളം ജില്ലാ കമ്മിറ്റി പാലാരിവട്ടം ഫ്‌ളൈഓവറിന്റെ നിർമ്മാണ അഴിമതിക്കെതിരെ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നേതാക്കളായ എൻ.പി. ശങ്കരൻകുട്ടി, നെടുമ്പാശ്ശേരി രവി, എം.എൻ. മധു, കെ.എസ്: ഷൈജു, എം.എൻ: ഗോപി , നോബിൾമാത്യു, ജിജി ജോസഫ്, പ്രസന്ന വാസുദേവൻ, ചന്ദ്രികാ രാജൻ, എസ്. സജി, സി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു.