കൊച്ചി: ഇന്ത്യൻ നിർമ്മാണ കമ്പനികളുടെ സാമ്പത്തിക പ്രകടനം വിലയിരുത്തൽ പണത്തിന്റെ ഒഴുക്ക്, സമീപനം, പരമ്പരാഗത സമീപനം എന്ന പ്രബന്ധത്തിന് കോയമ്പത്തൂർ ഭാരതീയർ യൂണിവേഴ്സിറ്റി പി.എച്ച്.ഡി (ഡോക്ടറേറ്റ്) നേടിയ രാഗി മനോഹരൻ. തൃപ്പുണിത്തുറ ചിന്മയ കോളേജ് ഒഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സ് അദ്ധ്യാപികയാണ്. പാലാരിവട്ടം കന്നത്തു വീട്ടിൽ പരേതനായ മനോഹരന്റെയും ബേബിയുടെയും മകളും പവർ ഹൗസ് എക്സ്റ്റൻഷൻ റോഡ് മാത്താളിൽ അഡ്വ. ജയപ്രസാദിന്റെ (എസ്.എൻ.ഡി.പി യോഗം അയ്യപ്പൻകാവ് ശാഖാപ്രസിഡന്റ്) ഭാര്യയുമാണ്. ദേവിക, ദിവ്യ എന്നിവർ മക്കളാണ്.