കൊച്ചി: പേരണ്ടൂർ റോഡിൽ പൊട്ടിയ പൈപ്പ് പുന:സ്ഥാപിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വാട്ടർ അതോറിറ്റി അധികൃതർ പൈപ്പിലെ ചോർച്ചയടച്ചത്. വെള്ളത്തിന്റെ കുറവ് രണ്ട് ദിവസം കൂടി തുടരുമെന്ന് ജല അതോറിറ്റി അറിയിച്ചതായി
കൗൺസിലർ ബീന മഹേഷ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് പൈപ്പ് പൊട്ടി റോഡ് തകർന്നത്. ഏറെ സമയം ഗതാഗതവും തടസപ്പെട്ടു.