rosy
റോസി സേവ്യർ

കൊച്ചി : പെരുമാനൂർ നടുവിലവീട്ടിൽ പരേതനായ എൻ.വി. സേവ്യറുടെ ഭാര്യ റോസി സേവ്യർ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അംബികാപുരം വ്യാകുലമാതാ പള്ളിയിൽ. വിമോചന സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്.

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രവർത്തകസമിതിയംഗം, എറണാകുളം ഡി.സി.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സജീവ പ്രവർത്തകയായിരുന്നു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആജീവനാന്ത എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. പരേതനായ ജോർജ്ജ് സോജൻ ഏക മകനാണ്.