തൃക്കാക്കര: എറണാകുളം, ചാലക്കുടി പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ തുക തിരഞ്ഞെടുപ്പ് ചെലവുകൾക്ക് വിനിയോഗിച്ചത് സി.പി.എം സ്ഥാനാർത്ഥികളായ പി.രാജീവും ഇന്നസെന്റും.
പി.രാജീവ് 63.39 ലക്ഷവും എതിർ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ഹൈബി ഈഡൻ 55.08 ലക്ഷവും ചെലവഴിച്ചു.
ചാലക്കുടി മണ്ഡലത്തിൽ മണ്ഡലത്തിൽ ഇന്നസെന്റ് 64.97 ലക്ഷം ചെലവഴിച്ചു. 53.64 ലക്ഷം രൂപ ചെലവഴിച്ച യു.ഡി.എഫ് കൺവീനറും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ബെന്നിബഹ് നാനായിരുന്നു വിജയം. സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും ബി.ജെ.പി സ്ഥാനാർഥികളുടെയും കണക്കുകൾ ജില്ല വരണാധികാരിയായ കലക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.