കൊച്ചി : ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിലെ ദിവ്യകാരുണ്യ തിരുനാൾ ആഘോഷിച്ചു. ചിരട്ട കൊണ്ട് നിർമ്മിച്ച മഴവിൽവർണ അലങ്കാരമായിരുന്നു ഈ വർഷത്തെ പന്തലിന്റെ പ്രത്യേകത.

ഇടവക വികാരി ഡോ. ജോബ് വാഴക്കൂട്ടത്തിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. പന്തൽ നിർമ്മാണത്തിന് ജനറൽ കൺവീനർ റൂബൻ പൊടുത്താസ്, ജോയിന്റ് കൺവീനർമാരായ ഗ്രേറ്റ്ൻ, ഹെൻട്രി, ബി.സി.സി കേന്ദ്രസമിതി പ്രസിഡന്റ് ഡോമിനിക് നടുവത്തേഴത്, സെക്രട്ടറി തദ്ദേവൂസ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.