കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കളിൽ മികച്ച വിജയം നേടിയവർക്ക് പാരിതോഷികം നൽകും. എസ്.എസ്.എൽ.സി, പ്‌ളസ്‌ടു, വി.ഇച്ച്.എസ്.ഇ, സർക്കാർ റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി പ്‌ളസ്‌ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് പുരസ്‌കാരം. അപേക്ഷ ജൂലായ് 20 നകം അതത് ഫിഷറീസ് ഓഫീസർക്ക് സമർപ്പിക്കണം.