school-file
വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിലെ വായനാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം .കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നിർവ്വഹിക്കുന്നു....

മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിലെ വായന വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി പ്രശാന്തി ചൊവ്വര മുഖ്യ പ്രഭാഷണം നടത്തി. എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി, പ്രിൻസിപ്പൽ അനിത കെ.നായർ, ഡെപ്യൂട്ടി പ്രധാനാദ്ധ്യാപിക ജിസി മാത്യു എന്നിവർ സംസാരിച്ചു. യുവ സംഗീത സംവിധായകൻ ശ്രീറാം സുശീൽ കുട്ടികൾക്കുവേണ്ടി ഗാനങ്ങൾ ആലപിച്ചു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും പുസ്തക പാരിതോഷികങ്ങളും നൽകി.