മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസെെറ്റിയുടെ ആഭിമുഖ്യത്തിൽ പുതുപ്പാടി എൽദോമാർ ബസേലിയോസ് കോളേജിൽ നടത്തിയ ഫിലിം ഫെസ്റ്റിവൽ കോളേജ് ഡീൻ ഡോ. എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു.. ഫിലിം സൊസെെറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. എസ്.കെ. രാധാകൃഷ്ണൻ, പ്രൊഫ. വിനീത്. വി, ദേവകി വാര്യർ എന്നിവർ സംസാരിച്ചു.