മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ജീവിത മാർഗദർശന സെമിനാർ ആരംഭിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ പോത്തനാമൂഴി അദ്ധ്യക്ഷത വഹിച്ചു. മാജിക്കിലൂടെ നടക്കുന്ന സെമിനാർ മജീഷ്യൻ ജോയ്‌സ് മുക്കുടമാണ് നയിക്കുന്നത്. ജോർജ് മാത്യു, കെ.എൻ. സുനിത, റോയിച്ചൻ മാത്യു തുടങ്ങിയവർ സംസാരിച്ചു. ക്ലാസ് തിരിച്ചുള്ള സെമിനാർ അടുത്ത മാസം രണ്ടിന് സമാപിക്കും.