മൂവാറ്റുപുഴ: 2018ലെ പ്രളയത്തിൽ പൂർണമായും ഭാഗികമായും വീട് തകർന്നിട്ടും സർവേയിൽ ഉൾപ്പെടാത്തവർക്കും മുമ്പ് നടത്തിയ സർവേയിൽ 15 ശതമാനം താഴെയുള്ളവർക്കും 16, 29 ശതമാനം വരെ സ്ലാബിൽ ഉൾപ്പെട്ടവരും എന്നാൽ അപ്പീൽ നൽകാൻ സാധിക്കാതെ പോയവർക്കും അപ്പീൽ നൽകുന്നതിന് ജില്ലാ കളക്ടർ ജൂൺ 30 വൈകിട്ട് 5 വരെ സമയം അനുവദിച്ചു. ഇക്കാലയളവിൽ മൂവാറ്റുപുഴ നഗരസഭ ഓഫീസിൽ അപ്പീൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.