പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല വായനാ പക്ഷാചരണത്തോടനുബന്ധിച്ചു നാടാകെ വായനക്കൂട്ടത്തിന്റെ നാലാമത് പരിപാടി പഴങ്ങനാട് കാനാമ്പുറത്ത് കെ.കെ. ജോസഫിന്റെ വസതിയിൽ സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. രവിക്കുട്ടൻ മുഖ്യാതിഥിയായി. ലക്ഷ്മി കെ.എസ്, ശ്രീഹരി പി.ബി, കൃഷ്ണപ്രിയ, മെർലിൻ ടി.ജി., ശിവനന്ദ, ഷാജൻ കാനാമ്പുറം, സുഭാഷ് കാനാമ്പുറം, ആഗ്‌നേയ, ശിവറാം എന്നിവർ കഥകൾ, കവിതകൾ, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിച്ചു.
വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡഡന്റ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, അജോ ജോൺ, സി.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.