മൂവാറ്റുപുഴ: റെഡ്‌ക്രോസ് മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ വാർഷികപൊതുയോഗം ജില്ലാ ചെയർമാൻ ജോയി പോൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ സി.വി. പോൾ ചാത്തംകണ്ടം അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജിമ്മി ജോസ് ( ചെയർമാൻ), ഡോ. താജസ് കൊച്ചുകുന്നേൽ ( വൈസ് ചെയർമാൻ), ക്ലിന്റൺ സ്‌കറിയ (സെക്രട്ടറി), ചാർളി ജെയിംസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.