vhsc
ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച് 'എസ്. സ്കൂളിൽ പുതുതായി രൂപീകരിച്ച സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ

മൂവാറ്റുപുഴ : ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ജനപ്രതിനിധികളും അംഗങ്ങളാണ്. പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കൺവീനർ.

സ്‌കൂൾ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ തടയുക, സ്‌കൂൾ കുട്ടികൾക്ക് സംരക്ഷണം നൽകുക, സ്‌കൂൾ സമയങ്ങളിൽ പുറത്തുപോകുന്ന കുട്ടികളെക്കുറി​ച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങി വിവിധ പ്രവർത്തനങ്ങൾ എസ്.പി.ജി നടത്തും. യോഗം പി.ടി, എ പ്രസിഡന്റ് പി.ടി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശോഭന.എം.എം, എക്‌സൈസ് ഓഫീസർ കെ.സജികുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, ലഹരിവിരുദ്ധ ക്ലബ് കൺവീനർ പൗലോസ്.ടി​, സ്റ്റാഫ് സെക്രട്ടറിമാരായ വിനോദ് ഇ.ആർ, രതീഷ് വിജയൻ, ഗ്രേസി കുര്യൻ, സ്‌കൂൾ കൗൺസലർ ഹണി സന്തോഷ്, ജൂനിയർ റെഡ് ക്രോസ് ടീച്ചർ ഗിരിജ എം.പി, സിംജ സാം, വിദ്യാർത്ഥികളായ തൻസിൽഷ, മെറിൻ ജോളി, ആൻസി പി ജമാൽ, വർഗീസ് കുട്ടി ,ഷിബു തുടങ്ങിയവർ സംസാരിച്ചു.