കൊച്ചി: റോൾസ് റോയ്സ് കാറിൽ സഞ്ചാരവും റിസോർട്ടുകളിൽ താമസവും ഒരുക്കുന്ന പാക്കേജിന് ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ ഓക്‌സിജൻ റിസോർട്ട് തുടക്കമിടുന്നു. മുന്നൂറ് കിലോമീറ്റർ യാത്രയും ഒരു ദിവസത്തെ താമസവും പാക്കേജിൽ ലഭിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. 3,000 രൂപ വീതം 11 തവണ അടച്ച് യാത്ര നേടാം. 10,000 രൂപ വീതം മൂന്നു മാസമോ 25,000 രൂപ ഒന്നിച്ചോ അടച്ച് ടൈം ഷെയർ മെമ്പർഷിപ്പിലൂടെ പാക്കേജ് ലഭിക്കും. ഒരു കുടുംബത്തിന് പാക്കേജ് സൗകര്യം ലഭിക്കും.

മൂന്നാർ, ഊട്ടി, തേക്കടി, ആലപ്പുഴ, ഗോവ എന്നിവിടങ്ങളിലെ ഓക്‌സിജൻ റിസോർട്ടുകളിലാണ് താമസസൗകര്യം ഒരുക്കുക. ഒരു ഫാന്റം മോഡൽ റോൾസ് റോയ്സ് കാർ തയ്യാറാണ്. ഒരു വർഷത്തിനകം പത്തു കാറുകൾ കൂടി വാങ്ങും. മൂന്നാറിൽ ആയിരം ഏക്കറിൽ റിസോർട്ടും അമ്യൂസ്‌മെന്റ് പാർക്കും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.