മൂവാററുപുഴ: നഗരസഭാ അതിർത്തിയിലുള്ള കുളിക്കടവുകൾ നവീകരിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ചെയർപേഴ്‌സൺ ഉഷശശിധരൻ അറിയിച്ചു. കുളിക്കടവുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
തുക വകയിരുത്തിയ മറ്റ് പദ്ധതികൾ
പുതിയ അംഗൻവാടികൾ നിർമ്മിക്കാനും പുതുക്കിപ്പണിയാനും 30 ലക്ഷം # റോഡുകൾ നവീകരിക്കുന്നതിന് 2.50 കോടിയും നഗരത്തിലെ പ്രധാന റോഡിന് 1 കോടിരൂപയും # ആധുനിക മത്സ്യമാർക്കറ്റ് തുറക്കുന്നതിന് 19 ലക്ഷം # ഹോമിയോ, ആയുർവേദ ആശുപത്രികൾക്ക് മരുന്നു വാങ്ങുന്നതിനും പാലിയേറ്റീവ് പദ്ധതിക്കുമായി 10 ലക്ഷം # ഭിന്നശേഷിക്കാർക്ക് സ്‌കോളർഷിപ്പിനായി 15 ലക്ഷം ഉപകരണങ്ങൾ വാങ്ങുവാൻ 5 ലക്ഷം # സ്‌കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 15 ലക്ഷം # കൃഷി ഉല്പാദന മേഖലക്ക് 11 കോടി # ശുചീകരണ മേഖലയ്ക്ക് 40 ലക്ഷം