കൊച്ചി : ഐ.സി.എസ്.ഇ., ഐ.എസ്.സി സ്കൂളുകളുടെ കായികമത്സരങ്ങൾ ഈമാസം 28, 29 തിയതികളിൽ വടുതല ഡോൺബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും.

ചെസ്, ബാഡ്മിന്റൺ, നീന്തൽ, ബാസ്കറ്റ് ബാൾ, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങളാണ് നടക്കുന്നത്. മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം. മറ്റിനങ്ങളിൽ കോതമംഗലം, ഭരണങ്ങാനം, ആലപ്പുഴ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടത്തും. സ്കൂൾഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ വിജയികൾക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു.