music
ഫായിസ്

കൊച്ചി : ലോകസമാധാനത്തിന് ആഗോള സംഗീത സൗഹൃദ കൂട്ടായ്‌മ ഒരുക്കാൻ മലയാളിയായ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ്.രംഗത്ത്. അടുത്ത കൊച്ചി ബിനാലെയിൽ ആദ്യ പരിപാടി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫായിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മ്യൂസിക്ഫോർ ഗ്ളോബൽ ഫ്രണ്ട്ഷിപ്പ് സിംഫണി എന്ന പേരിലാണ് സംഗീത പരിപാടി . ദുബായ് ഗ്ളോബൽ വില്ലേജിൽ നാലു രാജ്യങ്ങളിലെ സംഗീതജ്ഞർക്കൊപ്പം പരിപാടിയുടെ പ്രാഥമിക നടപടി ആരംഭിച്ചു. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, യു.എ.ഇ., ആഫ്രിക്ക, ഈജിപ്ത്, ലബനോൻ തുടങ്ങി നൂറോളം രാജ്യങ്ങളിലെ സംഗീതം ഏകോപിപ്പിച്ച് പരിപാടി ഒരുക്കും.22 കാരനായ ഫായിസ്. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ കൊച്ചിൻ കലാഭവനിൽ പരിശീലനം ആരംഭിച്ചു. ആലുവ യു.സി കോളേജിൽ പഠിക്കുമ്പോൾ റെഡ് വയോള എന്ന സ്വന്തം ബാൻഡ് ആരംഭിച്ചു. പ്രമുഖ സംഗീതജ്ഞർക്കൊപ്പം നിരവധി രാജ്യങ്ങളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചു. കർണാടക, പാശ്ചാത്യ ശൈലികൾ ഒരേപോലെ വശമാണ്. ദുബായ് ഏഷ്യാവിഷൻ അവാർഡ് നിശയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.