മൂവാറ്റുപുഴ: ആരക്കുഴ ഐ.ടി.ഐയിൽ മെട്രിക് ട്രേഡായ ഡി/സിവിൽ (2 വർഷം) നോൺ മെട്രിക് ട്രേഡായ പ്ലംബർ (ഒരു വർഷം) എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനായി www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 100 രൂപ.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 29. വിശദ വിവരങ്ങൾക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04852254442.