പറവൂർ : പ്രളയ ദുരന്തത്തിന് ഇരയായവർ സഹായത്തിന് വീണ്ടും അപ്പീൽ അപേക്ഷയുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെത്തി. താലൂക്കിലെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളിലും അപേക്ഷകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്രളയക്കെടുതിയിൽ വെള്ളം കയറി കനത്ത നാശനഷ്ടം സംഭവിച്ചവരും സർക്കാർ ആദ്യ ഗഡുവായി പതിനായിരം രൂപ ലഭിച്ചവരും പതിനഞ്ച് ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ച കുടുംബങ്ങളുമാണ് അപ്പീൽ നൽകുന്നത്. പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് കഴിഞ്ഞ സെപ്തംബർ മാസത്തിൽ അപ്പീൽ നൽകാൻസർക്കാർ അവസരം നൽകിയെങ്കിലും വേണ്ടത്ര പ്രചരണം ലഭിക്കാതെ പോയത് മൂലം യാതന അനുഭവിച്ചവർക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല. വാർഡ് മെമ്പർമാരും ഇക്കാര്യം ഗൗരവമായി എടുത്തില്ല. . നേരത്തെ നൽകിയ അപ്പിൽ അപേക്ഷകളിൽ അന്വേഷണത്തിന് റവന്യൂ വകുപ്പ് സാങ്കേതിവിദഗ്ദ്ധരെ ഉൾപ്പെടുത്തിയാണ് വീടുകളിൽ പരിശോധന നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിലാണ് 60,000 മുതൽ രണ്ടരലക്ഷം രൂപ വരെ നഷ്ടപരിഹാര തുക ലഭിച്ചത്. അപ്പീൽ നൽകിയവരിൽ നല്ലെരു ശതമാനം കുടുംബങ്ങൾക്ക് 15,000 രൂപ മാത്രമാണ് ലഭിച്ചത്.
നഷ്ടപരിഹാരം ലഭിച്ചവരിൽ കൂടുതൽ നഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾ ആരോണപവുമായി രംഗത്തു വന്നിരുന്നു. ഈ അവസരം മുതലെടുത്ത് പ്രതിപക്ഷം വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ കേന്ദ്രീകരിച്ച് സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
ഇതോടെയാണ് സർക്കാർ വിഷയം ഗൗരവത്തിലെടുത്ത് രണ്ടാമതും അപ്പീൽ നൽകുന്നതിന് സമയം അനുവദിച്ചത്.ഇതിനായി തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു. ആദ്യ ഗഡുവായ 10,000 രൂപ കിട്ടാത്തവർ നിരവധി കുടുംബങ്ങളുണ്ട്. ഇവർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്.ഈ കുടുംബങ്ങൾക്ക് അപേക്ഷ നൽകാനുള്ള അവസരം സർക്കാർ ഉത്തരവിലില്ല
അപ്പീൽ സ്വീകരിക്കുന്നത്.ഈ മാസം 30 വരെ ,
വാർഡ് മെമ്പർമാർ അപേക്ഷ ഫോറം എല്ലാ വീടുകളും നേരിട്ട് എത്തിക്കുന്നു
ആദ്യ ഗഡുവായ 10,000 രൂപ കിട്ടാത്തവർ നിരവധി