deen
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി കൂടിക്കാഴ്ച നടത്തുന്നു

മൂവാറ്റുപുഴ : ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗൾഫ് മേഖലയിൽ തൊഴിലെടുക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം തേടി ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. വിസ പ്രശ്‌നങൾ ഉൾപ്പടെയുള്ള കാരണങ്ങളാൽ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന വീട്ടുജോലിക്കാരെയും മറ്റ് തൊഴിലാളികളെയും നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.പി അറിയിച്ചു.