yoga
യോഗ സ്പെഷൽ യൂത്ത് പാർലമെന്റ് പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: യോഗയുടെ പ്രാധാന്യം യുവജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നെഹ്റു യുവകേന്ദ്രയും കാരുണ്യ സൗഹൃദ സൊസൈറ്റിയും അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ സീനിയർ സെക്കൻഡറി സ്കൂളും ചേർന്ന് യോഗ സ്പെഷൽ യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡന്റ് സാജു പുത്തൻവിട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അബ്രോസ് മുഖ്യാതിഥിയായി. എറണാകുളം നെഹ്റു യുവകേന്ദ്ര കോ- ഓഡിനേറ്റർ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി, യോഗ ട്രെയിനർ കെ.വി. അമല യോഗ ക്ലാസെടുത്തു. ഭാരത് റൂറൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. എം.എം. സഗീറിന്റെ നേതൃത്വത്തിൽ കൗമരക്കാരിലെ ആരോഗ്യ പ്രശ്നങ്ങളെകുറിച്ച്സെമിനാർ നടന്നു. സൈബ സജിവ്, ഷൈൻ വർഗീസ് കളത്തിൽ, എം.എം തമ്പി, ഗെയ്നി മൈക്കിൾ, റിനിൽ കുറുപ്പശേരി തുടങ്ങിയവർ സംസാരിച്ചു.