പ്രളയദുരിതാശ്വാസത്തിനായി പഞ്ചായത്തിൽ അപേക്ഷ നൽകാനെത്തിയവരെക്കൊണ്ട് നിർബന്ധിച്ചു കരമടപ്പിച്ചു. പ്രളയം വളരെയേറെ നാശം വിതച്ച പഞ്ചായത്താണ് ചേന്ദമംഗലം. കരമടയ്ക്കണമെന്ന് അധികൃതർ നിർബന്ധം പിടിച്ചതിനെ കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തു. കലക്ടറോടും വില്ലേജ് ഓഫിസറോടും ബന്ധപ്പെട്ടപ്പോൾ കരമടയ്ക്കണമെന്ന നിബന്ധനിയില്ലെന്നാണ് അറിഞ്ഞതെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് നികുതി പിരിക്കുന്നതെന്ന് അസി.സെക്രട്ടറി പറഞ്ഞതായും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കരമടയ്ക്കാൻ ആരെയും നിർബന്ധിക്കേണ്ടെന്നു പഞ്ചായത്ത് അധികൃതർ നിർദേശം നൽകി.
ക്വോട്ട് ബോക്സ് വൺ കുടിശിക വരുത്തിയവരോട് മാത്രമാണു കരമടയ്ക്കാൻ ആവശ്യപ്പെട്ടതെന്ന്
പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് പറഞ്ഞു.
പഞ്ചായത്തിലെ ചില മേഖലകളിലെ വീടുകളുടെ നമ്പർ മാറിയിട്ടുണ്ട്. ഇതു കൃത്യമായി ലഭിക്കുന്നതിനായി അപേക്ഷ നൽകാനെത്തുമ്പോൾ വീടിന്റെ കരമടച്ച രസീതിന്റെ പകർപ്പ് കൊണ്ടുവരണമെന്നു നിർദേശം നൽകിയിരുന്നു. കരമടയ്ക്കാത്തവരുടെ കൈവശം ഈ രസീത് ഇല്ലാതിരുന്നതിനാലാണ് അടയ്ക്കാൻ ആവശ്യപ്പെട്ടത്. കേൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങൾ തന്നെ കരമടച്ച രസീതിന്റെ പകർപ്പ് അപേക്ഷയ്ക്കൊപ്പം വാങ്ങണമെന്ന നിലപാട് സ്വീകരിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് പറഞ്ഞു.