അങ്കമാലി:പ്രളയത്തോടനുബന്ധിച്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച് അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് അപ്പീൽ അപേക്ഷകൾ നഗരസഭയിൽ സമർപ്പിക്കാം. നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത എല്ലാവർക്കും അപേക്ഷിക്കാം. എന്നാൽ ഒരിക്കൽ അപ്പീൽ അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം മുതൽ 74 ശതമാനംവരെയുള്ളതകർച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിക്കരുത്. അപേക്ഷയോടൊപ്പം അപേക്ഷകന്റെപേര് ഉൾപ്പെട്ട റേഷൻ കാർഡിന്റെപകർപ്പ്, അപേക്ഷകന്റെബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ നൽകണം. അപേക്ഷകൾ ജൂൺ 30ന് വൈകീട്ട് 5 മണി വരെ നഗരസഭയിൽ സ്വീകരിക്കും.