പെരുമ്പാവൂർ: വേങ്ങൂർ ഗ്രാമ പഞ്ചായത്തിൽ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായി കാർഡ് പുതുക്കൽ 30 മുതൽ ജൂലായ് 3 വരെ പഞ്ചായത്ത് ഹാളിൽ നടക്കും. റേഷൻകാർഡ്, ആധാർകാർഡ്, ഇൻഷ്വറൻസിന്റെ പുതുക്കിയ കാർഡ് എന്നിവക്കൊപ്പം 50 രൂപയുമായി എത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. എ. ഷാജി അറിയിച്ചു.
രായമംഗലം ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ തുടങ്ങി. 6 മുതൽ 10 വരെ വാർഡുകളിലുള്ളവർക്ക് 27നും 11 മുതൽ 15 വരെ 28നും 16 മുതൽ 20 വരെയുള്ളവർക്ക് 29നും കാർഡ് പുതുക്കാം. പഞ്ചായത്ത് ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അവസരം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അറിയിച്ചു.