കൊച്ചി : നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റുഡിസ് (നുവാൽസ്) രാജ്യത്തെ നിയമ സർവകലാശാലകളുടെ നിരയിൽ നാലാം സ്ഥാനം നേടി. ഇന്ത്യ ടുഡേ നടത്തിയ സർവേയിലാണ് ഇക്കാര്യം. ഒന്നാം സ്ഥാനം ബംഗളൂരുവിലെ നാഷണൽ ലാ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിക്കാണ്.

ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം, ഭരണ സംവിധാനത്തിലെ മികവ്, വിദ്യാർത്ഥികൾക്ക് ലഭിച്ച പ്ലേസ്‌മെന്റ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചത്. ഫിനിഷിംഗ് സ്‌കൂൾ, നൈപുണ്യത്തെ അടിസ്ഥാനമാക്കിയ അദ്ധ്യയനം, വിദേശ അദ്ധ്യാപകർ നടത്തുന്ന കോഴ്‌സുകൾ മുട്ട് കോർട്ട് പരിശീലനം, മെന്ററിംഗ് സമ്പ്രദായം തുടങ്ങിയവ നടപ്പാക്കുന്നതോടെ അടുത്തവർഷം റാങ്കിംഗ് ഇനിയും ഉയരുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.സി. സണ്ണി പറഞ്ഞു.