കൊച്ചി: വിദ്യാസമ്പന്നരായ യുവതീയുവാക്കളെ തൊഴിൽശേഷിയുള്ളവരാക്കി തീർക്കുന്ന സംസ്ഥാന സർക്കാരിന്റെ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് )കൊച്ചിയിൽ ജൂൺ 28ന് വിവിധ മേഖലകളിലെ വ്യവസായസ്ഥാപനങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. വ്യവസായമേഖലയുടെ ആവശ്യത്തിനനുസരിച്ച് തൊഴിൽശേഷിയുള്ളവരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം. ഇന്റേൺഷിപ്പ്, അദ്ധ്യയനരീതിയിലെ മാറ്റം, തൊഴിലധിഷ്ഠിത പഠനരീതി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു
സംഗമത്തിന്റെ ഉദ്ഘാടനം 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പാലാരിവട്ടം ഹോളിഡേ ഇൻ ഹോട്ടലിൽ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ ബി.എസ്. തിരുമേനി, ജില്ലാ കളക്ടർ എസ്. സുഹാസ്, വിവിധ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്‌മെന്റ് ഓഫീസർമാർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.