park
ലതാ പാർക്കിലെ മരങ്ങളെ തൊട്ടുരുമി പോകുന്ന അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ പോകുന്ന ഇലക്ട്രിക് ലെെൻ

മൂവാറ്റുപുഴ: കാറ്റുംമഴയും ശക്തമായതോടെ ലതാ പാർക്കിലെ മരങ്ങളെ തൊട്ടുരുമിപ്പോകുന്ന വൈദ്യുതിലെെൻ ഇവിടെയെത്തുന്നവർക്ക് ഭീഷണിയായി. മൂവാറ്റുപുഴയാറിന്റെ തീരത്ത് ലതാ പാലത്തിനു സമീപത്ത് അഞ്ചേക്കർ വരുന്ന സ്ഥലത്ത് രണ്ടര പതിറ്റാണ്ടു മുമ്പാണ് നഗരസഭയുടെ കീഴിൽ പാർക്ക് പ്രവർത്തനമാരംഭിച്ചത്. സമീപ പഞ്ചായത്തുകളിൽ നിന്നടക്കം നിരവധിപേർ കുടുംബസമേതം എത്തുന്ന വിശ്രമകേന്ദ്രംകൂടിയാണ് ലതാ പാർക്ക്.

ഇപ്പോൾ പാർക്കിലെ മരങ്ങൾ വളർന്ന് വലുതായി സമീപത്തുകൂടി പോകുന്ന വൈദ്യുതി ലെെനിലേക്ക് തൊട്ടുരുമി നിൽക്കുന്നത് പാർക്കിലെത്തുന്നവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മരക്കൊമ്പുകൾ വൈദ്യുതി ലൈനിൽ തൊട്ടുരുമി മരത്തിലൂടെ വെെദ്യുതി പ്രവഹിക്കുവാൻ സാദ്ധ്യതയേറേയാണ്. അപകടമൊഴിവാക്കാൻ നഗരസഭാ അധികൃതരും കെ.എസ്.ഇ.ബിയും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇവിടെയുള്ള മരച്ചില്ലകൾ വെട്ടുകയോ വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കുകയോ വേണമെന്നാണ് ആവശ്യം.