കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ഇന്ന് നടത്തുന്ന ഉപവാസസമരം പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് നയിക്കുന്ന ഉപവാസം രാവിലെ 11 ന് ഫ്ളൈ ഓവറിന് സമീപം ആരംഭിക്കും. സംസ്ഥാന നേതാക്കളായ ടി.വി. ബാബു, വി. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിക്കും.