മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മൂവാറ്റുപുഴ സബ്‌സെന്ററിൽ മുഴുവൻ സമയ ക്ലാസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ മന്ത്രി കെ.ടി. ജലീലിന് കത്ത് നൽകി. ഇവിടെ നിലവിൽ രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ് നടക്കുന്നത്. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ടാലന്റ് കോഴ്‌സും 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഫൗണ്ടേഷൻ കോഴ്‌സും ഡിഗ്രി വിദ്യാർത്ഥികൾക്കായി മൂന്നുവർഷത്തെ പ്രിലിമിനറി കോഴ്‌സുമാണ് നടക്കുന്നത്. ഒരു ബാച്ചിൽ 55 കുട്ടികളുണ്ട്. നിലവിൽ സർക്കാരിന് അധിക ബാദ്ധ്യതയില്ലാതെയാണ് ഇവിടെ പഠനം നടക്കുന്നത്.