കൊച്ചി നഗരസഭയിലെ എൻ.യു.എൽ.എം പദ്ധതി
കൊച്ചി : കൊച്ചി നഗരസഭ മുഖേന കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പിലാക്കുന്ന എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി നഗരത്തിൽ സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഹ്രസ്വകാല കോഴ്‌സുകൾ സൗജന്യമായി പഠിക്കാൻ അവസരം. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരകണം അപേക്ഷകർ. കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റും മികച്ച പ്ളേസ്‌മെന്റിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എട്ടാം ക്ലാസ് മുതൽ ബി.സി.എ, ബി.ടെക് തലം വരെയുള്ളവർക്ക് അനുയോജ്യമായ 74 ട്രേഡുകളിലുള്ള കോഴ്‌സുകൾ ലഭ്യമാണ്. അക്കൗണ്ട് അസിസ്റ്റന്റ് , ഫാഷൻ ഡിസൈനർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, ഹാർഡ്‌വെയർ എൻജിനീയർ, ഇലക്ട്രീഷ്യൻ, ആയുർവേദ സ്പാതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് , എയർലൈൻ കസ്റ്റമർ സർവീസ് എക്‌സിക്യുട്ടീവ്, അക്കൗണ്ട് അസിസ്റ്റന്റ് , ആർക് ആൻഡ് ഗ്യാസ് വെൻഡർ, ഓട്ടോമോട്ടീവ് സർവീസ് ടെക്‌നീഷ്യൻ, ഫീൽഡ് ടെക്‌നീഷ്യൻ നെറ്റ് വർക്കിംഗ് തുടങ്ങി വിവിധ തൊഴിൽ മേഖലകളിലുള്ള പരിശീലനം കൊച്ചിയിൽ ലഭ്യമാണ്. മറ്റു ജില്ലകളിൽ റസിഡൻഷ്യൽ കോഴ്‌സുകളും ഉണ്ട്.
കോഴ്സുകളിൽ ചേരാൻ താത്‌പര്യമുള്ളവർ വെള്ളി (നാളെ )രാവിലെ 10.30 ന് എറണാകുളം ടൗൺഹാളിൽ എത്തണം. വിവരങ്ങൾക്ക് ഫോൺ : 9496025576.