snv-hss
നന്ത്യാട്ടകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന മയക്കുമരുന്ന് വിരുദ്ധറാലി.

പറവൂർ : നന്ത്യാട്ടകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം ആചരിച്ചു. എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ,ബോധവത്കരണ പഠനക്ലാസ്, പോസ്റ്റർ രചന, റാലി എന്നിവ സംഘടിപിച്ചു, റാലി പ്രഥമ അദ്ധ്യാപിക പി.ആർ. ലത ഫ്ലാഗ് ഓഫ് ചെയ്തു. എൻ.സി.സി ഓഫീസർ വി.പി. അനൂപ് ബോധവത്കരണ ക്ലാസ് നയിച്ചു. എൻ.സി.സി കേഡറ്റുകളായ അനന്തു, ഗൗതം, അഭിജിത്ത്, ദേവിക, അപർണ എന്നിവർ നേതൃത്വം നൽകി.