പെരുമ്പാവൂർ : കഞ്ഞിരക്കാട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹജ്ജ് യാത്രഅയപ്പും ദുആ സമ്മേളനവും നാളെ (വെള്ളി) നടക്കും. വൈകിട്ട് 4.30ന് എ.ഐ.എസ്.എം ഹാളിൽ നടക്കുന്ന പരിപാടി കാഞ്ഞിരക്കാട് ജമാഅത് ഖത്തീബ് അബുഹിബ അലി ബാഖവി ഉദ്ഘാടനം ചെയ്യും. ജമാഅത് പ്രസിഡന്റ് സി.എ. സുലൈമാൻ അദ്ധ്യക്ഷത വഹിക്കും.