പെരുമ്പാവൂർ : ചേലാമറ്റം വില്ലേജ് ഓഫീസ് സ്മാർട്ടാക്കി മാറ്റുന്ന പദ്ധതിക്ക് റവന്യൂ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളും ഒരുക്കുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു വേഗത്തിൽ സേവനം നൽകാനാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ സ്ഥാപിക്കുന്നത്. അധികമായി തുക ആവശ്യമായി വന്നാൽ എം.എൽ.എ ഫണ്ട് വിഹിതമായി നൽകും.