കൊച്ചി: ഏറെ ഔഷധഗുണമുള്ള കരിങ്കോഴിയെയും മറ്റ് വിവിധ നാടൻകോഴിയിനങ്ങളെയും പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമായി ഇന്ന് (വ്യാഴം) സി.എം.എഫ്.ആർ.ഐയിൽ വിപണനമേള സംഘടിപ്പിക്കുന്നു. സി.എം.എഫ്.ആർ.ഐക്ക് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് സംഘാടകർ.