moshana-sramam-
മോഷണ ശ്രമം നടന്ന വീടുകളിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു.

പറവൂർ : നഗരത്തിലെ രണ്ടു വീടുകൾ കുത്തിതുറന്ന് മോഷണ ശ്രമം.

ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ദേശീയപാതയിലെ കേസരി ബസ് സ്റ്റോപ്പിനു സമീപത്തുള്ള വല്ലപ്പിള്ളിൽ പീറ്റർ വർഗീസിന്റെയും കണ്ണംപറമ്പിൽ സഞ്ജീവിന്റെയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണശ്രമം നടന്നത്. രണ്ടു വീടുകളിലും ആളുകളുണ്ടായിരുന്നില്ല. പീറ്റർ വർഗീസിന്റെ വീടിന്റെ മുന്നിലെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് അലമാരകൾ,ഷെൽഫുകൾഎന്നിവ തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ടു. സഞ്ജീവിന്റെ വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും അകത്തുകയറാൻ കഴിഞ്ഞില്ല. പീറ്റർ വർഗീസ് എറണാകുളത്താണ് താമസം. ഇടയ്ക്കുമാത്രമേ പറവൂരിലെ വീട്ടിൽ എത്താറുള്ളൂ. സഞ്ജീവ് കുടുംബത്തോടൊപ്പം ചെന്നൈയിലാണ്. മോഷണശ്രമം അറിഞ്ഞു വീട്ടുകാർ സ്ഥലത്തെത്തി. പൊലീസും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.