പറവൂർ : അർഹതയുണ്ടായിട്ടും ഇതുവരെ ഒരു രൂപപോലും പ്രളയാനന്തര സഹായം ലഭിക്കാത്തവർ ഇനി അപേക്ഷിക്കരുതെന്ന സർക്കാർ നിലപാട് പ്രളയ ദുരിതബാധിതരോടുള്ള ക്രൂരതയെന്ന് മുസ്‌ലിം ലീഗ്.ആദ്യസഹായധനമായ പതിനായിരം രൂപ ലഭിക്കാത്തവർ ഇനി അപേക്ഷിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് പ്രളയം ഏറ്റവും അധികം പേരെ ബാധിച്ച പറവൂർ താലൂക്കിലെ നൂറുകണക്കിനാളുകളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. പതിനായിരം രൂപ ലഭിക്കാത്തവർക്കും പുതുതായി ധനസഹായത്തിന് അപേക്ഷിക്കാൻ അവസരം നൽകുക,ഫോട്ടോ നിബന്ധന ഒഴിവാക്കുക,അപേക്ഷിക്കാനുള്ള തീയതി നീട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം ലീഗ് പറവൂർ നിയോജകമണ്ഡലം സെക്രട്ടറി കെ.കെ. അബ്ദുള്ള മുഖ്യമന്ത്രി,റവന്യൂ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.